ഋതുമതി!!!
ഒട്ടുമിക്ക സ്ത്രീകളും വെറുക്കപ്പെടുന്ന 7 ദിവസങ്ങൾ ഉണ്ട് ഓരോ മാസത്തിലും. നടുവും വയറും വേദനിച്ച് ചുരുണ്ടുകൂടി ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്ന നിമിഷങ്ങളുണ്ട്. ശബ്ദത്തിനോടും വെളിച്ചതിനോടും അയിത്തമുള്ള ദിവസങ്ങൾ... ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യംപിടിക്കുന്ന സമയങ്ങൾ... കാരണമാറിയതെ നെഞ്ചുപൊട്ടി കരയുന്ന രാത്രികൾ... തലക്കകത്തുകൂടി കൊള്ളിയാൻ പായുന്ന വേഗത്തിലൂടെ കടന്നുപോകുന്ന, നട്ടെല്ലിനെ ആരോ കോടലിവെച്ച് രണ്ടായി വെട്ടികീറുന്ന, അടിവയറ്റിലൂടെ ഊളിയിടുന്ന, പറഞ്ഞറിയിക്കാൻ പോലും സാധിക്കാത്ത പലതരം വേദനകൾ... കൂട്ടത്തിലൂടെ കേറി വരുന്ന മനംപുരട്ടലും ശർദ്ധിയും... ഓരോ ചുമയിലും അണക്കെട്ടിൽ നിന്നും വെള്ളം ചീറ്റുന്ന പ്രതീതിയിൽ പുറത്ത് തള്ളുന്ന രക്തവും... ഒരു വേനലവധിക്ക് ഒളിച്ചുകളിച്ചുകൊണ്ടിരുന്ന പതിനൊന്നു വയസുകാരിക്ക് പെട്ടന്ന് ദേഷ്യം വരുകയും കൂടെ കളിച്ചുകൊണ്ടിരുന്നവരെ ചീത്ത വിളിച്ചും കരഞ്ഞ് കണ്ണുകലങ്ങി ആരുമില്ലാത്ത ഒരു മൂലയിൽ ഒതുങ്ങികൂടി അവസാനം വീണ്ടും കളിതുടരാം എന്ന ധാരണയിൽ എല്ലാവരുടെ അടുത്തുപോയി സമാധാന ചർച്ച ചെയ്ത് ഓടി ഒളിച്ച് എവിടെയോ ഉരുണ്ടുപിരണ്ടു വീണ് കാലിലൂടെ ചോരയൊലിപ്പിച്ച് വീട്ടിലേക്ക് ...