എന്റെ പ്രണയം

പണ്ട് അവനായിരുന്നു എന്നോട് പ്രിയമേറെയും... ഏതു നേരവും എന്നെ ചുറ്റി പറ്റി നടക്കുമായിരുന്നു... ക്ലാസ്സിൽ ഇരിക്കുമ്പോൾ, യാത്ര ചെയുമ്പോൾ, പഠിക്കുമ്പോൾ, TV കാണുമ്പോൾ , വായിക്കുമ്പോൾ എന്തിനു പറയുന്നു ചിലനേരങ്ങളിൽ പരീക്ഷാ ഹാളിൽ പോലും... എപ്പോഴും എന്നോട് കൊഞ്ചിക്കൊണ്ടെ ഇരിക്കണം ചെക്കന്... അന്ന് ഞാൻ പറയുമായിരുന്നു ഒന്നു പോയി തരാമോ.. എന്തിനാ ഏതു നേരവും ഇങ്ങനെ കൊഞ്ചുന്നെ ഇതു മാത്രേ ചിന്തയുള്ളു ചെക്കന്...
എന്നാലിപ്പോഴത്തെ അവസ്ഥ മാറി... എന്നെ ഒന്നു തിരിഞ്ഞുനോക്കിയിട്ട് ഇന്നേക്ക് മാസങ്ങളായി... അവനു തോന്നുമ്പോൾ വരും... പോകും. എന്തേലും ചോദിച്ചാൽ ഒന്നും പറയുകയുമില്ല... കാമുകന്റെതായ ഒരു ചേഷ്‌ടകളും ഇല്ല... തോന്നിയാൽ ഒന്നു അടുത്തിരിക്കും... ചിലപ്പോൾ പുതപ്പിനടിയിലൂടെ സ്നേഹം പകർന്നു അത് ഞാൻ ആസ്വദിക്കുന്നതിനു മുൻപേ കടന്നുകളയും. അവനോടുള്ള ഇഷ്ടം കൂടുംതോറും എനിക്കവൻ കിട്ടാക്കനിയായി മാറുകയാണ് ...
എന്റെ പ്രണയമേ തിരികെ വരു... നമുക്ക് പ്രണയിക്കാം... പണ്ടത്തേതിലും അഗാധമായി... നീ സമ്മാനിക്കുന്ന ഓരോ ചുടുചുംബനങ്ങൾക്കും ഒരായിരം മധുരചുംബനങ്ങൾ നൽകാം ഞാൻ... നിന്റെ ഓരോ ചലനങ്ങൾക്കും സ്നേഹചലനങ്ങൾ ഞാൻ തിരികെ താരം... ഒന്നാകാം നമുക്ക് ഓരോ നിമിഷവും നമ്മുടേത് മാത്രമാക്കാം... നമ്മളും നമ്മുടെ പ്രണയവും... നിന്റെ ആഗ്രഹം പോലെ ഏതു നേരവും കൊഞ്ചിക്കൊണ്ട് കിടക്ക പങ്കിടാം... മഴദിവസങ്ങളിൽ പുതപ്പും ... ഉറക്കമേ ഒന്നു വന്നു സ്നേഹിച്ചിട്ട് പോകു... ഒരേ ഒരു രാത്രിയെങ്കിലും...


Comments

Popular posts from this blog

Navigating Through Dark Days: My Struggle with Depression

I decided to give up writing, And then I met him!!!