Posts

Showing posts from August, 2016

ഓർമ്മകളെ....

തീരെ വികൃതി അല്ലാതിരുന്ന എന്നെ 3 വയസ് തികയനായി കാത്തിരുന്നതുപോലെയാണ് സ്കൂളിൽ ചേർത്തത്... അന്ന് മുതലേ കൂടെ പഠിക്കുന്ന കുട്ടികളെക്കാളും ഒന്നര വയസിനു താഴെയായിരുന്നു ഞാൻ... പക്ഷെ കോളേജിൽ എത്തിയപ്പോ ആ സങ്കടം അങ്ങട് മാറിക്കിട്ടി എൻട്രൻസ് റിപീറ്റ്‌ എന്ന് പറഞ്ഞ് ഒരു സംഭവം ഉള്ളത്കൊണ്ട്... ചെറിയ ക്ലാസ്സുകളിലൊക്കെ കളിക്കാനായി പുറത്തു വിടുമ്പോൾ എന്നോട് മാത്രം ഏതെങ്കിലും മരചുവട്ടിൽ ഇരുന്നു കളിച്ചാൽ മതി ആ ആമ്പിള്ളേരുടെ കൂടെയൊന്നും ഓടാനും ചാടാനും ഒന്നും പോകണ്ട എന്ന്... എന്റെ വീടിന്റെ അടുത്തായിരുന്നെ ഞങ്ങൾ കുട്ടികളെ നോക്കാനുള്ള ചേച്ചിടെ വീട്.. അമ്മയാണേൽ ചേച്ചിയോട് പറഞ്ഞിട്ടും ഉണ്ട് കണ്ണനെ അങ്ങനെ കളിക്കാനൊന്നും വിടണ്ടട്ടോ... വീട്ടിൽ തന്നെ എത്രയെന്ന് വെച്ച വീഴുന്നതെന്നു അറിയാമോ... എന്നും കയ്യും കാലും പൊട്ടിച്ച് ചോരയും ഒലിപ്പിച്ച് ഇരുപ്പുണ്ടാകും ഞാൻ എത്തുമ്പോ... അതിനൊരു കുറവിന് വേണ്ടിയാ അവളെ സ്കൂളിൽ ചേർത്തിയത്... സ്റ്റെല്ല ഒന്ന് നോക്കിയേക്കണം അവളെ... സ്കൂൾ ബസിലെ വണ്ടി ചേട്ടൻ എന്ന് വിളിക്കുന്ന ഷാജി ചേട്ടനോടും വണ്ടി ചേച്ചിയെന്നു വിളിക്കുന്ന രമണി ചേച്ചിയോടും ഇതേ ആവലാതി പങ്കുവെക്കാനും മറന്നില്ല എന്റെ '...

ഭക്ഷണത്തിന്റെ വില!

Image
ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ഒരുപാട് മടിയായിരുന്നു... ഉച്ചക്ക് കഴിക്കാൻ തന്നുവിടുന്ന ചോറ് മുഴുവനും കഴിക്കാതെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരും ... ഈ കോൺവെന്റ് സ്കൂളിൽ ആയിരുന്നതുകൊണ്ട് ചോറ് മുഴുവനും ഉണ്ടില്ലേൽ സിസ്റ്റർമാരെല്ലാം ചീത്തയും പറയും...  എന്താ മുഴുവനും കഴിക്കാത്തതെന്ന ചോദ്യത്തിന് വലിയ മുഖം ഒന്നുടെ കൂർപ്പിച്ച് പറയും "വീട്ടിൽ  ഒരു കുഞ്ഞുകോഴിയുണ്ട് ഞാനാ അവൾക്ക് ചോറുകൊടുക്കാറുള്ളത്... ഉച്ചക് ഞാൻ ഇവിടെ അല്ലെ അതുകൊണ്ട് അവൾക്ക് കഴിക്കാൻ പറ്റില്ലാലോ... അവൾക് വേണ്ടി മാറ്റിവെക്കുന്നതാണെന്ന യെമണ്ടൻ നുണ പറയും"... അത് കേൾക്കുമ്പോ ആരും ഒന്നും പറയാറില്ല... വീട്ടിൽ ആണേൽ അമ്മ വരുന്നതിന് മുൻപേ തനിയെ ചോറുംപാത്രം കഴുകി വൃത്തിയാക്കി വെക്കും... ഇന്നും മുഴുവൻ ചോറുണ്ടോ എന്ന ചോദ്യത്തിന് കണ്ണിറുക്കി കള്ളച്ചിരി ചിരിച്ചോണ്ട് പറയും "ഹും കഴിച്ചൂലോ പത്രോം കഴുകിയാണ് കൊണ്ടുവന്നത്... സിസ്റ്റർ പറഞ്ഞിട്ടുണ്ട് ഞാൻ കഴിച്ച പത്രം ഞാൻ തന്നെ കഴുകണം എന്ന്"... ഇത്രേം കേൾക്കുമ്പോഴേക്കും പാവം 'അമ്മ ഫ്ലാറ്റ്... അയ്യോ എന്റെ കുട്ടി മിടുക്കിയിട്ടോ എന്ന് പറയും... അത് രാത്രി ഭക്ഷണം കഴിപ...