ഓർമ്മകളെ....
തീരെ വികൃതി അല്ലാതിരുന്ന എന്നെ 3 വയസ് തികയനായി കാത്തിരുന്നതുപോലെയാണ് സ്കൂളിൽ ചേർത്തത്... അന്ന് മുതലേ കൂടെ പഠിക്കുന്ന കുട്ടികളെക്കാളും ഒന്നര വയസിനു താഴെയായിരുന്നു ഞാൻ... പക്ഷെ കോളേജിൽ എത്തിയപ്പോ ആ സങ്കടം അങ്ങട് മാറിക്കിട്ടി എൻട്രൻസ് റിപീറ്റ് എന്ന് പറഞ്ഞ് ഒരു സംഭവം ഉള്ളത്കൊണ്ട്... ചെറിയ ക്ലാസ്സുകളിലൊക്കെ കളിക്കാനായി പുറത്തു വിടുമ്പോൾ എന്നോട് മാത്രം ഏതെങ്കിലും മരചുവട്ടിൽ ഇരുന്നു കളിച്ചാൽ മതി ആ ആമ്പിള്ളേരുടെ കൂടെയൊന്നും ഓടാനും ചാടാനും ഒന്നും പോകണ്ട എന്ന്... എന്റെ വീടിന്റെ അടുത്തായിരുന്നെ ഞങ്ങൾ കുട്ടികളെ നോക്കാനുള്ള ചേച്ചിടെ വീട്.. അമ്മയാണേൽ ചേച്ചിയോട് പറഞ്ഞിട്ടും ഉണ്ട് കണ്ണനെ അങ്ങനെ കളിക്കാനൊന്നും വിടണ്ടട്ടോ... വീട്ടിൽ തന്നെ എത്രയെന്ന് വെച്ച വീഴുന്നതെന്നു അറിയാമോ... എന്നും കയ്യും കാലും പൊട്ടിച്ച് ചോരയും ഒലിപ്പിച്ച് ഇരുപ്പുണ്ടാകും ഞാൻ എത്തുമ്പോ... അതിനൊരു കുറവിന് വേണ്ടിയാ അവളെ സ്കൂളിൽ ചേർത്തിയത്... സ്റ്റെല്ല ഒന്ന് നോക്കിയേക്കണം അവളെ... സ്കൂൾ ബസിലെ വണ്ടി ചേട്ടൻ എന്ന് വിളിക്കുന്ന ഷാജി ചേട്ടനോടും വണ്ടി ചേച്ചിയെന്നു വിളിക്കുന്ന രമണി ചേച്ചിയോടും ഇതേ ആവലാതി പങ്കുവെക്കാനും മറന്നില്ല എന്റെ '...