Posts

Showing posts from July, 2016

സുഹൃത്തുക്കൾ ഒരു അനുഗ്രഹം ആണ്...

സുഹൃത്തുക്കൾ ഒരു അനുഗ്രഹം ആണ്... സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ ഒരുപാട് ഭാഗ്യവതിയാണ്... മൈലുകൾ അപ്പുറത്താണേലും ഒരു ഹലോ കേട്ടാൽ അപ്പോഴത്തെ എന്റെ അവസ്ഥ എന്താന്ന് മനസിലാക്കാൻ കഴിവുള്ള ഒന്നുരണ്ട് കൂട്ടുകാരുണ്ട്... ഇന്നും സമാനമായ ഒരു അനുഭവം ഉണ്ടായി... എന്തോ മനസിനെ അലട്ടുന്നുണ്ടായിരുന്നു ഇന്ന്...എന്താണെന്നു ചോദിച്ചാൽ എനിക്ക് കൃത്യമായി ഒരു ഉത്തരം ഇല്ല എന്നാൽ മനു അവൻ പറയും ഓളം വട്ടാണ് നിനക്ക്ന്ന് അല്ലെങ്കിൽ ഒന്നോ രണ്ടോ പിരി ലൂസ് ആണ് പോത്തേ നിനക്ക്... അതെന്നു പറഞ്ഞു കണ്ണ് തുടക്കുമ്പോ തോന്നും അവൻ അടുത്തുണ്ടെന്ന്‌... ഇന്നും ഇന്നലെയൊന്നുമല്ല ഈ പോത്തിനെ സഹിക്കാൻ തുടങ്ങിയിട്ട് അവൻ... എങ്ങനെയാ കൂട്ടുകുടിയതെന്ന് ഇന്നും ഓർമ്മയില്ല... 7 വരെ കോൺവെന്റ് സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്... പറയത്തക്ക ബെസ്ററ് ഫ്രണ്ട്‌സൊന്നും അന്നെനിക് ഇല്ലായിരുന്നു... ഓരോ ക്ലാസ്സിൽ ചെല്ലുമ്പോഴും ആരെങ്കിലും ഒക്കെ കൂട്ടിനുണ്ടാകും... പക്ഷെ എട്ടാം ക്ലാസ്സിലേക്കുള്ള അഡ്മിഷനുവേണ്ടി സെൻറ്‌ . ആന്റണിസിൽ വന്നപ്പോൾ പരിചയമുള്ളവർ ഒരുപാടുണ്ടായിരുന്നു എങ്കിലും എന്റെ ക്ലാസ്സിൽ നന്നേ കുറവായിരുന്നു... ക്ലാസ്സിൽ കേറിയപ്പോൾ തന്നെ കണ്ടത് തോട്ടിക്...