I decided to give up writing, And then I met him!!!
ബഷീറിൽ നിന്നുമാണ് വായന തുടങ്ങിയത്, എല്ലാരും കരുതുന്നുണ്ടാകും, പത്താം ക്ലാസ്സിലെ പാത്തുമ്മയുടെ ആടിനെ കുറിച്ചാണ് പറയുന്നതെന്ന്. പക്ഷെ അല്ലാട്ടോ, നാലാം ക്ലാസ്സിൽ വെച്ച് ബാല്യകാലസഖി വായിച്ചാണ് തുടങ്ങിയത്. ബഷീറിനെയെങ്ങാനും ആ സമയത് ഞാൻ കണ്ടിരുന്നേൽ, എന്റെ അമ്മയാണ് സത്യം കെട്ടിപിടിച്ച് ഒരുമ്മ കൊടുത്താനേ. അത്രക്ക് ഇഷ്ടായിരുന്നു, ഇപ്പോഴും. സാറാമ്മക്കെഴുതിയ പ്രേമലേഖനം പോലെ എനിക്കും ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട്. ആ കാലത്ത് ഒരു വിശ്വാസം ഉണ്ടായിരുന്നു, കോൺവെന്റിൽ പഠിക്കുന്ന കുട്ടികളൊന്നും പ്രേമിക്കില്ല എന്ന്, പക്ഷെ അവിടത്തെ കന്യാസ്ത്രീകളെയും, വീട്ടുകാരെയും ഒക്കെ പറ്റിച്ചുകൊണ്ട് സ്കൂളിൽ ഒരു പ്രേമം പൊട്ടിമുളച്ചു, ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ചേട്ടനും ചേച്ചിയും, ചേച്ചി എന്റെ സ്കൂൾ ബസിലാണ് വരുന്നത്, ചേട്ടന്റെ വീട് അവിടെ അടുത്തായിരുന്നു, പുള്ളിക്കാരൻ സൈക്കിളിയിലാണ് സ്കൂളിലേക്ക് വന്നിരുന്നത്, ഈ ചേച്ചിയും ഞാനും നല്ല കൂട്ടായിരുന്നത്കൊണ്ടും, ഞങ്ങൾ ഒരുമിച്ചാണ് വണ്ടിയിൽ ഇരിക്കാറുള്ളത് എന്നതുകൊണ്ടും, ചെറിയ ക്ലാസ്സിലെ കുട്ടിയാകുമ്പോൾ പേടിപ്പിച്ച് നിർത്തിയാൽ ആരോടും പറയില്ല എന്ന...