സുഹൃത്തുക്കൾ ഒരു അനുഗ്രഹം ആണ്...
സുഹൃത്തുക്കൾ ഒരു അനുഗ്രഹം ആണ്... സുഹൃത്തുക്കളുടെ കാര്യത്തിൽ ഞാൻ ഒരുപാട് ഭാഗ്യവതിയാണ്... മൈലുകൾ അപ്പുറത്താണേലും ഒരു ഹലോ കേട്ടാൽ അപ്പോഴത്തെ എന്റെ അവസ്ഥ എന്താന്ന് മനസിലാക്കാൻ കഴിവുള്ള ഒന്നുരണ്ട് കൂട്ടുകാരുണ്ട്... ഇന്നും സമാനമായ ഒരു അനുഭവം ഉണ്ടായി... എന്തോ മനസിനെ അലട്ടുന്നുണ്ടായിരുന്നു ഇന്ന്...എന്താണെന്നു ചോദിച്ചാൽ എനിക്ക് കൃത്യമായി ഒരു ഉത്തരം ഇല്ല എന്നാൽ മനു അവൻ പറയും ഓളം വട്ടാണ് നിനക്ക്ന്ന് അല്ലെങ്കിൽ ഒന്നോ രണ്ടോ പിരി ലൂസ് ആണ് പോത്തേ നിനക്ക്... അതെന്നു പറഞ്ഞു കണ്ണ് തുടക്കുമ്പോ തോന്നും അവൻ അടുത്തുണ്ടെന്ന്...
ഇന്നും ഇന്നലെയൊന്നുമല്ല ഈ പോത്തിനെ സഹിക്കാൻ തുടങ്ങിയിട്ട് അവൻ... എങ്ങനെയാ കൂട്ടുകുടിയതെന്ന് ഇന്നും ഓർമ്മയില്ല... 7 വരെ കോൺവെന്റ് സ്കൂളിലായിരുന്നു ഞാൻ പഠിച്ചത്... പറയത്തക്ക ബെസ്ററ് ഫ്രണ്ട്സൊന്നും അന്നെനിക് ഇല്ലായിരുന്നു... ഓരോ ക്ലാസ്സിൽ ചെല്ലുമ്പോഴും ആരെങ്കിലും ഒക്കെ കൂട്ടിനുണ്ടാകും... പക്ഷെ എട്ടാം ക്ലാസ്സിലേക്കുള്ള അഡ്മിഷനുവേണ്ടി സെൻറ് . ആന്റണിസിൽ വന്നപ്പോൾ പരിചയമുള്ളവർ ഒരുപാടുണ്ടായിരുന്നു എങ്കിലും എന്റെ ക്ലാസ്സിൽ നന്നേ കുറവായിരുന്നു... ക്ലാസ്സിൽ കേറിയപ്പോൾ തന്നെ കണ്ടത് തോട്ടിക്കോൽ പോലെയുള്ള പിള്ളേരെ... ഓരോരുത്തരുടെയും മുഖത്തുനോക്കാൻ ഏണി കേറേണ്ടി വരുമായിരുന്നു... എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ഒരു തോട്ടിക്കോലുപെണ്ണു അവളുടെ അടുത്ത് തന്നെ അതിനേക്കാളും കുറച്ചൂടെ ഉയരം കുറവിൽ മറ്റൊരു പെൺകുട്ടി കുറച്ച ഗൗരവം ഒക്കെ ഉണ്ട് മുഖത്ത്.... മറ്റൊരിടത്തും ഇരിക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് ഞാൻ അവിടെ ഇരിപ്പിടം പിടിച്ചു.... എന്തേലും ചോദിക്കണം അല്ലോ എന്ന് കരുതി എന്താ പേര് എന്ന് ചോദിച്ചു.... ചാടിക്കേറി ഏറ്റവും ഉയരമുള്ളയാൾ പറഞ്ഞു "അന്ന ജൂനി ജെ ".... പേരുകേട്ട കണ്ണ് തള്ളിയിരിക്കുന്ന എന്നോട് പറഞ്ഞു ജൂനിന്നു വിളിച്ചാൽ മതി... ഓഹ് ഒക്കെ എന്നും പറഞ്ഞുകൊണ്ട് അടുത്തയാളുടെ മുഖത്തേക്ക് നോക്കി "എന്റെ പേര് അശ്വതി" എന്റെ നോട്ടത്തിന്റെ അർഥം മനസിലായതുപോലെ പറഞ്ഞു... കേൾക്കാൻ ഇമ്പമുള്ള പേര്... ഞാൻ സ്വയം പരിചയപ്പെടുത്തി "എന്റെ പേര് നീനു"... അന്നത്തെ ദിവസം അധികം സംസാരിച്ചില്ല പിന്നീടങ്ങോട് ക്ലാസ്സിലെ ഒരുമാതിരിപ്പെട്ട എല്ലാരേയും പരിചയപെട്ടു... ഏറ്റവും കൂടുതൽ ആകാംഷ തോന്നിയത് ഒരു പേരുകേട്ടപ്പോൾ ആയിരുന്നു... "മിൽക്ക"... ആദ്യം പേരുകേട്ടപ്പോൾ നിങ്ങളെ പോലെ എനിക്കും ഓർമ്മ വന്നത് മിൽക്ക വണ്ടർ കേക്ക് തന്നെയാണ്... പിന്നെയും ഒരുപാട് പേരെ പരിചയപെട്ടു ഡാനിഷ് മനു രാജീവ് റോസ്മി സ്വാതി ആനന്ദ് ജിഷ്ണു വിഷ്ണു അങ്ങനെ ഒരുപാട് പേരെ...പക്ഷെ അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ കൂടെ എല്ലാ തെണ്ടിത്തരത്തിനും കൂടെ നിന്നിട്ടുള്ളത് ഒരഞ്ചു പേരാണ്... മൈ ലൗലി തെൻഡീസ് എന്ന് സ്വയം വിളിക്കുന്ന ഞങ്ങൾ... വാവ എന്ന് വിളിക്കുന്ന ജൂനി, ഡാനി എന്ന് വിളിക്കുന്ന ഡാനിഷ്, രാജു എന്ന് വിളിക്കുന്ന രാജീവ്, മനു, മിൽക്ക പിന്നെ ഞാൻ... 11 വർഷം അത് എങ്ങനെയാണു പോയതെന്ന് ഇപ്പോഴും അറിയില്ല... പലരും പല വഴിക്ക് പോയി.. പഠിക്കാൻ വേണ്ടിയും ജോലിക്ക് വേണ്ടിയും ഒക്കെ... ലോകത്തിന്റെ ഏതുകോണിൽ പോയാലും എന്തുണ്ടെലും എന്തേലും പറയാൻ ഉണ്ടെങ്കിൽ ആദ്യം വിളിക്കുന്നത് ഇതിൽ ആരെങ്കിലും ആയിരിക്കും...
ഈ മനു ഉണ്ടല്ലോ അവനൊരു സംഭവം ആണ്... ഞാൻ എപ്പോ വിഷമിച്ചിരിക്കുന്നോ അന്നേരം ആണ് അവന്റെ ഫോൺ മിക്കപ്പോഴും എനിക്ക് വരുന്നത്... ഇന്നും അതെ എന്തൊക്കെയോ ആലോചിച്ചു തല പുണ്ണാക്കിയിരുന്നപ്പോൾ ഏതോ ഒരു നമ്പറിൽ നിന്നും കോൾ വന്നു... ആദ്യം എടുത്ത് ആരാണെന്നു ചോദിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം... നീനു അല്ലെ എനിക്ക് നീനുവിനെ അറിയാം... കുറച്ച സംസാരിച്ചു കഴിയുമ്പോൾ മനസിലാകും ആരാണ് ഞാൻ എന്ന്.. അത്രയും കേട്ടപോഴെകും എനിക്ക് മനസിലായി മനു ആണെന്ന്... എന്താടി പോത്തേ ശോകം ആണല്ലോ... ഓളം വെട്ടു വീണ്ടും തുടങ്ങിയോ... കുറെ നാളായി ഭ്രാന്തില്ലാത്തതായിരുന്നുലോ ഇപ്പോ എന്താ പെട്ടന്ന് വീണ്ടും ... ചോദ്യം നിസാരമാണെങ്കിലും ആ ചോദ്യത്തിന് ഒരുപാട് അർത്ഥതലങ്ങൾ ഉണ്ട്... ഞാൻ വിഷമത്തിലാണെന്നും ശോകമാണെന്നു ഒന്നോ രണ്ടോ വാചകങ്ങൾ കൊണ്ട് മനസിലാക്കിയവനാണ് "ഹലോ ആരാണ് മനസിലായില്ല അതെ നീനു ആണ്" ഇത്രയും പറഞ്ഞപ്പോഴേക്കും എന്തിനാ പോത്തേ കരയുന്നെ എന്നും ചോദിച്ചുകൊണ്ട് ചീത്ത പറയാൻ അവനെ സാധിക്കുള്ളു...
ഡാനി അവനാളൊരു ഈസി ഗോ ടൈപ്പ് ആണ്... വരുന്നത് വരും പോകുന്നത് പോകും... ആശാനെന്തേലും ചെയ്യണംന്നു തോന്നിയാൽ അത് ചെയ്തിരിക്കും... അതികം സംസാരം അല്ലെങ്കിൽ കാണാലോ ഒന്നും ഇല്ലെങ്കിലും എന്ത് ആവശ്യം ഉണ്ടായാലും ഒന്ന് വിളിക്കും ഡി ഇതാണ് സംഭവം ഹെൽപ് വേണം... അത്രയേ ഉള്ളു... ഇന്നേ വരെ നോ എന്ന് പറയാൻ അവനോട് തോന്നിയിട്ടില്ല... അവനോടെന്നല്ല ആരോടും നോ പറയാൻ പഠിച്ചിട്ടില്ല... ഇപ്പോ ആശാൻ കരയിൽ ഇല്ല... കടലില ഇപ്പോ സ്പെയിനിൽ ഉണ്ട് എന്നാണ് അടുത്ത് കിട്ടിയ വാർത്ത... പാവം വർഷത്തിലെ 6 മാസം കടലിൽ അലയനാണ് വിധി... അവന്റെ വിധി അവന്റെ തീരുമാനങ്ങൾ ആണ്... അത് പണ്ടും ഇപ്പോഴും എപ്പോഴും...
രാജു... അവന് ഓർമ്മ കുറച്ച കുറവാണു... എന്തേലും ഓര്മിപ്പിക്കണേൽ അന്നാമ്മ ഓര്മിപ്പിക്കണം... അതിപ്പോ ഞങ്ങളിൽ ആരുടെയെങ്കിലും ബർത്ഡേ ആണെങ്കിൽ പോലും... പാവം ഒരുപാടു കാര്യങ്ങൾ ആലോചിച്ച തീരുമാനമെടുക്കാൻ ഉള്ളത്കൊണ്ട് ഞങ്ങളും ഒന്നും പറയാറില്ല... ഞാൻ ബാംഗ്ലൂരിലേക്ക് ചേക്കേറിയിട്ട് ഒരു വർഷം കഴിഞ്ഞപ്പോഴാ അവൻ ചോദിക്കുന്നെ നീ എന്ന ബാംഗ്ലൂർ പോയത് എന്ന്.... അത്രക്ക് ഓർമയാണ് അവന്....
മിൽക്ക... അവൾക്ക് ഞങ്ങളെക്കാൾ ഒകെ ഇത്തിരി പക്വത കൂടുതൽ ആണ്... ഞാനെല്ലാം എന്തിനെങ്കിലും എടുത്തു ചാടുമ്പോൾ ഡി വേണ്ടാട്ടോ എന്ന് പറയാൻ അവളെ ഉണ്ടാകുള്ളൂ... കേട്ട് കഴിഞ്ഞിപ്പോ അളിയന്റെ കുടെയാണെങ്കിലും ഞങ്ങളുടെ സ്ഥാനം അതിനൊരു മാറ്റോം ഇല്ല ഇപ്പോഴും... പാവം അളിയനും ഇപ്പോ ഞങ്ങളെ സഹിക്കണ്ട അവസ്ഥയാണ്... ജീവിതത്തിൽ ഏറ്റവും മിസ് ചെയ്തത് എന്താന്ന് ചോദിച്ചാൽ ദേ ഈ പെണ്ണിന്റെ കല്യാണം എന്ന് ഞാൻ പറയും... ഒന്ന് പോകാൻ പോലും പറ്റിയില്ല ഒടുക്കത്തെ തിരക്കായിരുന്നു... കല്യാണത്തിന്റെ തലേന്ന് വിളിച്ഛ് ഒരു നാണോം ഇല്ലാതെ കരഞ്ഞുകൊണ്ട് എനിക്ക് ഇപ്പോ വരണം എന്ന് പറഞ്ഞപ്പോ അതൊക്കെ ഇനി മോള് ചിന്തിക്കേണ്ട അവിടത്തെ തിരക്കെന്താണ് വെച്ചാൽ അതൊക്കെ തീർക്കു നമുക് പിന്നെ കാണാം എന്ന ഒറ്റ വാക്കിൽ എന്റെ സങ്കടം എല്ലാം പമ്പ കടന്നു... സാധനം ഒന്ന് സെന്റി അടിച്ചുവന്നതാ അപ്പോഴാ അവളുടെ ഒരു തമാശ... ചിണുങ്ങിക്കൊണ്ട് ഫോൺ വെച്ചെങ്കിലും മനസിലെ വിങ്ങൽ പോയില്ലായിരുന്നു... ഒരുപാട് ആഗ്രഹിച്ചിരുന്നതാണ് അവളുടെ കല്യാണത്തിന് ഒരുമിച്ചുണ്ടാകണംന്ന്... ഞങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ കല്യാണം അത് മിസ്സായതിന്റെ വിഷമം ഇന്നും മാറിയിട്ടില്ല...
ഇനിയെന്റെ വാവ... അവളെ കുറിച്ച പറയാൻ ഈ ലോകത്തിലെ വാക്കുകൾ ഒന്നും മതിയാകില്ല... ഇത്രയും പോസിറ്റിവ് ആയി ചിന്തിക്കുന്ന എന്തും ചിരിച്ചുകൊണ്ട് നേരിടുന്ന ഞങ്ങളുടെ ജൂനി... ഏറ്റവും കൂടുതൽ റെസ്ട്രിക്ഷൻസ് ഉള്ളതും എന്നാൽ ഏറ്റവും കൂടുതൽ സ്വപ്നങ്ങൾ ഉള്ളതും ഇവൾക്കാണ് ഓരോ വർഷം തുടങ്ങുമ്പോഴും വിളിക്കും ഈ വർഷമെങ്കിലും നമുക് ഒരുമിച്ച് എവിടെയെങ്കിലും പോകണം അല്ലെങ്കിൽ അത് ചെയ്യണം ഇത് ചെയ്യണം അങ്ങനെ ഇങ്ങനെ എന്നൊക്കെ മനക്കോട്ടകെട്ടുന്നതും ജൂനി ആണ് ഉയാരോം വയസും ഉണ്ടെന്നേ ഉള്ളു ഇപ്പോഴും കുഞ്ഞാണ് ഞങ്ങൾക്ക് എല്ലാവര്ക്കും... എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ഒരാളെ എപ്പോഴെങ്കിലും കരയുന്നത് സങ്കൽപ്പിക്കാൻ പറ്റുമോ.. ഇല്ലാലെ അത് തന്നെയാ ഞങ്ങൾക്കും... അവളൊന്നു കരഞ്ഞാൽ ഞങ്ങളുടെ കണ്ണും നിറയും....
ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്... ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്... ഒരുമിച്ചുകണ്ട സ്വപ്നങ്ങളിലേക്ക് എത്തിപ്പെടണം...

Comments
Post a Comment